gf

ഹരിപ്പാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഹരിപ്പാട് യൂണിറ്റ് തിരഞ്ഞെടുപ്പ് പൊതുയോഗവും പുരസ്കാര സമർപ്പണവും വിദ്യാഭ്യാസ അവാർഡ്ദാനവും സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.സി ഉദയകുമാർ അദ്ധ്യക്ഷനായി. ജില്ലാ ജന.സെക്രട്ടറി വി.സബിൻ രാജ് മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ അവാർഡ്ദാനം സജീദ്ഗായൽ നിർവഹിച്ചു. കെ.എസ് മുഹമ്മദ്, പ്രതാപൻ, പി.സി ഗോപാലകൃഷ്ണൻ, കെ.അശോകപണിക്കർ, യു.സി ഷാജി തുടങ്ങിയവർ സംസാരിച്ചു. ഐ.ഹലീൽ സ്വാഗതവും എസ്.സുരേഷ് ഭവാനി നന്ദിയും പറഞ്ഞു.