അമ്പലപ്പുഴ: തീരദേശ പരിപാലന നിയമം ബാധകമല്ലാത്ത പുറക്കാട് പഞ്ചായത്തിലെ കിഴക്കൻ മേഖലകളിലും ടി.എസ് കനാലിന്റെ തീരത്തും താമസിക്കുന്നവരെ ഇല്ലാ നിയമത്തിന്റെ പേരിൽ ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി നേതൃത്വത്തിൽ പുറക്കാട് പഞ്ചായത്ത് ഓഫീസിലേക്കു മാർച്ച് നടത്തി.
പുറക്കാട് ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിനു മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്നു നടന്ന ധർണ ബി.ജെ.പി ജില്ലാ സെക്രട്ടറി എൽ.പി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. തോട്ടപ്പള്ളി ഏരിയ പ്രസിഡന്റ് എസ്.അജിമോൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി അമ്പലപ്പുഴ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അനിൽകുമാർ, തോട്ടപ്പള്ളി ഏരിയ സെക്രട്ടറി സുരേഷ്, രാജീവ് കൊട്ടാരവളവ് യുവമോർച്ച മണ്ഡലം പ്രസിഡന്റ് ആരോമൽ എന്നിവർ സംസാരിച്ചു. എസ്.സി മോർച്ച മണ്ഡലം പ്രസിഡന്റ് ശിവരാമൻ, മഹിള മോർച്ച മണ്ഡലം ജന.സെക്രട്ടറി ബിന്ദു ഷാജി, തൈച്ചിറ രാജീവ്, ബേബി കാട്ടിപ്പറമ്പ്, പ്രസാദ്, അമ്പാടൻ മോഹനൻ എന്നിവർ നേതൃത്വം നൽകി.