gauri-amma-turns-100

ആലപ്പുഴ: ഗൗരിഅമ്മ നടത്തിയത് ഒരു തീർത്ഥയാത്രയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ജന്മശതാബ്ദി സമ്മേളനത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. മലയാളികളുടെ മനസിനെ സ്വാധീനിച്ച പുരുഷൻ ഏതെന്ന് ചോദിച്ചാൽ ഒരുപാട് പേരുകൾ പറയാനുണ്ടാകും. എന്നാൽ വനിത ‌‌ഏതെന്ന് ചോദിച്ചാൽ അത് ഗൗരിഅമ്മ മാത്രമാണ്. സ്ത്രീകൾ പൊതുരംഗത്ത് കടന്നുവരാതിരുന്ന കാലത്താണ് ഗൗരിഅമ്മയുടെ വരവ്. കേരളം കണ്ട ഏറ്റവും നല്ല ഭരണാധികാരി. ഗൗരിഅമ്മയുടെ ജീവിതം കേരളത്തിൻെറ ചരിത്രം കൂടിയാണ്. തിരുകൊച്ചി സഭയിൽ അംഗമായ,ജീവിച്ചിരിക്കുന്ന ഏക അംഗം ഗൗരിഅമ്മയാണ്. വനിതാ കമ്മിഷൻ ഗൗരിഅമ്മയുടെ മസ്തിഷക സൃഷ്ടിയാണ്. ഒന്നു മുതൽ പതിനൊന്ന് വരെ നിയമസഭകളിൽ അംഗമായിരുന്നു എന്ന ബഹുമതി ഗൗരിഅമ്മയ്ക്ക് മാത്രം സ്വന്തമാണ്. ഗൗരിഅമ്മ പണ്ട് നിയമസഭയിൽ സത്യഗ്രഹമിരുന്നപ്പോഴാണ് നിയമസഭയിൽ വനിതാ വാച്ച് ആൻഡ് വാർഡിനെ അന്നത്തെ സ്പീക്കർ നിയമിച്ചത്ത്. ഒപ്പം നിന്നപ്പോഴും എതിർത്തപ്പോഴും വാത്സല്യമാണ് തന്നെപ്പോലുള്ളവർക്ക് ഗൗരി അമ്മ നൽകിയതെന്നും ചെന്നിത്തല പറഞ്ഞു.