അരുർ: സാമൂഹിക പരിഷ്കർതാവ് അയ്യങ്കാളിയുടെ ചരമദിനത്തോടനുബന്ധിച്ച് കെ.പി.എം.എസ്. ജില്ലാ കമ്മിറ്റി എരമല്ലൂരിൽ സംഘടിപ്പിച്ച നവോത്ഥാന സ്മൃതി സമ്മേളനം സംസ്ഥാന പ്രസിഡന്റ് വി.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ.സി.ശശി അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.ജനാർദ്ധനൻ മുഖ്യ പ്രഭാഷണം നടത്തി. എ.പി.ലാൽ കുമാർ, ആലങ്കോട്ട് സുരേന്ദ്രൻ, രമേശ് മണി, ടി.ആർ.ശിശുപാലൻ, കാട്ടൂർ മോഹനൻ, ഷൈലജൻ കാട്ടിത്തറ തുടങ്ങിയവർ സംസാരിച്ചു.