ആലപ്പുഴ : ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന യോഗാദിനാചരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ജുനൈദ് അദ്ധ്യക്ഷത വഹിച്ചു. ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.സൂസൻ ജോൺ യോഗാദിന സന്ദേശം നൽകി. ജി.വേണു ലാൽ, റഹ്മത് ഹമീദ്, വി.എസ്.മായാദേവി, ഡോ.കെ.ആർ.രാധാകൃഷ്ണൻ ഡോ. ജോയ് , ഡോ.റാണി.എസ് , ഡോ.റോയ്. ഉണ്ണിത്താൻ, ഡോ.ജയേഷ് കുമർ പി.ഡി ,ഡോ. ഡാർളി ജെയിംസ്, ഡോ.പ്രസീത പി.ജി എന്നിവർ സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രജിത് കാരിക്കൽ, ബിന്ദു ബൈജു, മുരളീധരൻ എന്നിവർ പങ്കെടുത്തു.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷീബ .എസ് സ്വാഗതവും ഡോ.കെ .ജി. ശ്രീജിനൻ നന്ദിയും പറഞ്ഞു.