ആലപ്പുഴ: ആഹാരക്രമങ്ങളിലും ജീവിതശൈലിയിലും കാണിക്കുന്ന അനാസ്ഥയാണ് കാൻസർ പോലുള്ള രോഗങ്ങൾക്ക് പ്രധാന കാരണമെന്ന് മന്ത്രി പി.തിലോത്തമൻ പറഞ്ഞു.
ന്യൂ മോഡൽ കയർ മാറ്റ്സ് ആൻഡ് മാറ്റിംഗ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഗോൾഡൻ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടന്ന കാൻസർ നിർണയ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.ജ്യോതിസ് അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.വി.രാംലാൽ മുഖ്യപ്രഭാഷണം നടത്തി. ഡോ.കെ.വേണുഗോപാൽ,ഡോ.എസ്.ജോയി,ഡോ.ലക്ഷ്മി,ഡോ.ധന്യ എന്നിലർ ക്യാമ്പിന് നേതൃത്വം നൽകി. സംഘം പ്രസിഡന്റ് ആർ.സുരേഷ്,വി.എം.ഹരിഹരൻ,ഡി.പി. മധു എന്നിവർ പങ്കെടുത്തു. ബി.നസീർ സ്വാഗതവും ആർ.പ്രദീപ് നന്ദിയും പറഞ്ഞു.