ഹരിപ്പാട് : മുതുകുളം ഗ്രാമപഞ്ചായത്തിൽ മഴക്കാല രോഗപ്രതിരോധവുമായി ബന്ധപ്പെട്ട് നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് ജെ.ദാസൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡി.സുജാത,
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ രാമചന്ദ്രക്കുറുപ്പ്, എം.സുകുമാരൻ എന്നിവർ സംസാരിച്ചു. മുതുകുളം ആയുർവേദ സീനിയർ മെഡിക്കൽ ഓഫീസർ ഡോ.ഗംഗ, ഡോ.അതുൽ ടി.എസ് എന്നിവർ ബോധവത്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും നടത്തി.