photo

ചേർത്തല :വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്റി പി.തിലോത്തമൻ പറഞ്ഞു.എ.ഐ.എസ്.എഫ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി എസ്.എൽ പുരത്ത് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം ഇന്ന് വളർച്ചയുടെ പാതയിലാണ്. എയ്ഡഡ് മേഖലയെ കൂടി പരിഗണിച്ചാണ് സർക്കാർ നീങ്ങുന്നത്.രണ്ട് ലക്ഷം കുട്ടികളാണ് ഈ വർഷം അൺ എയ്ഡഡ് മേഖലയിൽ നിന്നും പൊതുവിദ്യാലയങ്ങളിലെത്തിയത്.സർക്കാരിന്റെ പ്രധാന ഭരണനേട്ടമാണിതെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പ്രസിഡന്റ് വിപിൻദാസ് അദ്ധ്യക്ഷത വഹിച്ചു.വിവിധ മേഖലയിലെ പ്രതിഭകളെ സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി.പുരുഷോത്തമൻ ആദരിച്ചു.ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്,എ.ശിവരാജൻ,പി.വി.സത്യനേശൻ,അഡ്വ.എം.കെ.ഉത്തമൻ,ദീപ്തി അജയകുമാർ, അഡ്വ.ജി.കൃഷ്ണപ്രസാദ്,അഡ്വ വി.മോഹൻദാസ്,പി.കെ.മേദിനി,ടി.ടി.ജിസ്‌മോൻ,അഡ്വ.സി.എ.അരുൺകുമാർ,വി.പി. ചിദംബരൻ, എസ്.പ്രകാശൻ എന്നിവർ സംസാരിച്ചു.
ഇന്ന് രാവിലെ 10ന് എസ്.എൽ പുരം രംഗകല ഓഡി​റ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്യും.തുടർന്ന് ജില്ലാ സെക്രട്ടറി ബ്രൈ​റ്റ് എസ്.പ്രസാദ് പ്രവർത്തന റിപ്പോർട്ടും സംസ്ഥാന പ്രസിഡന്റ് ജെ.അരുൺബാബു സംഘടനാ റിപ്പോർട്ടും അവതരിപ്പിക്കും.