ambalapuzha-news

അമ്പലപ്പുഴ : തോട് ശുചീകരണത്തിനിടെ വീട്ടമ്മക്ക് മർദ്ദനമേറ്റു. പുന്നപ്ര തെക്കു പഞ്ചായത്ത് ആറാം വാർഡിൽ മാടായിത്തോട് ശുചീകരണത്തിനിടെ മാടായിത്തറ അനീഷിന്റെ ഭാര്യ അനിതക്കാണ് (34) മർദ്ദനമേറ്റത്.ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ വൈകിട്ട് 5 ഓടെയായിരുന്നു സംഭവം. സമീപത്തെ 50 ഓളം വീടുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് ബ്ലോക്ക് പഞ്ചായത്തംഗം ഗീതാ ബാബുവിന്റെ നിർദ്ദേശത്തെ തുടർന്ന് സമീപത്തെ 25 ഓളം സ്ത്രീകൾ ചേർന്ന് തോട് ശുചീകരിക്കുന്നതിനിടെ സമീപവാസിയായ യുവാവുമായി വാക്കേറ്റമുണ്ടാവുകയായിരുന്നു. പുന്നപ്ര പൊലീസ് കേസെടുത്തു