baby

പൂച്ചാക്കൽ: സഹോദരനും അയൽവീട്ടിലെ കുട്ടികൾക്കുമൊപ്പം കളിക്കുന്നതിനിടെ റമ്പൂട്ടാൻ പഴം കഴിക്കവേ കുരു തൊണ്ടയിൽ കുടുങ്ങി ഒമ്പതു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാണാവള്ളി പഞ്ചായത്ത് അരയങ്കാവ് ആനന്ദശേരി വീട്ടിൽ വിപിൻലാൽ-കൃഷ്ണമോൾ ദമ്പതികളുടെ മകൻ ആഷ് വിനാണ് മരിച്ചത്.

ഇന്നലെ ഉച്ചയോടെ വീട്ടിൽവച്ചായിരുന്നു സംഭവം. അമ്മൂമ്മയും ഈ സമയം ഒപ്പമുണ്ടായിരുന്നു. കുരു കുടുങ്ങിയതോടെ കുഞ്ഞിന് ശ്വാസതടസം നേരിട്ടപ്പോൾ വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന്, അയൽ വീട്ടിലായിരുന്ന വിപിൻലാൽ ഓടിയെത്തി ഉടൻതന്നെ പൂച്ചാക്കലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. സംസ്‌കാരം ഇന്നുച്ചയ്ക്ക് 12ന്. സഹോദരൻ അയുഷ്