photo

ആലപ്പുഴ: ഫുട്ബോൾ ഇതിഹാസം മെസിയെ നെഞ്ചേറ്റി നടക്കുന്ന ഫുട്ബാൾ ആരാധകൻ തന്റെ വിവാഹം നടത്തിയത് മെസിയുടെ ജന്മദിനത്തിൽ. ഫുട്ബോൾ ഗ്രൗണ്ട് മാതൃകയിലാണ് വിവാഹവേദി ഒരുക്കിയത്. ആലപ്പുഴ തുമ്പോളി സ്വദേശി ഷിബുവിന്റെ വിവാഹമാണ് 'താരത്തിളക്കം' മൂലം വ്യത്യസ്തമായത്.

മെസിക്കൊപ്പം നെയ്മർ, റൊണാൾഡോ എന്നിവരുടെ കട്ടൗട്ടുകളും വേദിയിൽ ഉണ്ടായിരുന്നു. ഐ.എം. വിജയൻ, ബയ്ചിംഗ് ബൂട്ടിയ, സന്തോഷ് ജിംഘൻ അടക്കമുള്ള ഇന്ത്യൻ താരങ്ങളുടെ ചിത്രങ്ങളും ഇടംപിടിച്ചു. വരനും വധുവിനും ഫുട്ബോൾ നൽകിയാണ് വേദിയിലേക്കു സുഹൃത്തുക്കൾ വരവേറ്റത്. ദുബായിൽ കമ്പനി ജീവനക്കാരനാണ് ഷിബു.