a

മാവേലിക്കര: പുതിയകാവ് ചന്തയിലെ മാലിന്യ നിക്ഷേപത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാലിന്യ നിക്ഷേപ സ്ഥലത്തേക്കുള്ള വഴി വേലികെട്ടി അടച്ച് കൊടികുത്തി സമര പ്രഖ്യാപനം നടത്തി. നഗരസഭ നടപടി എടുത്തില്ലെങ്കിൽ ശക്തമായ സമരപരിപാടി സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു.

കെ.പി.സി.സി അംഗം കോശി എം.കോശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ഗോപൻ അദ്ധ്യക്ഷനായി. കെ.കെ.ഷാജു, യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ കല്ലുമല രാജൻ, ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആർ.മുരളീധരൻ, നൈനാൻ സി.കുറ്റിശേരിൽ, കുര്യൻ പള്ളത്ത്, ലളിത രവീന്ദ്രനാഥ്, കെ.എൽ. മോഹൻലാൽ, തോമസ് സി.കുറ്റിശേരിൽ, കോശി തുണ്ടുപറമ്പിൽ, ജോർജ്ജ് വർഗീസ്, രമേശ് ഉപ്പാൻസ്, അനിവർഗീസ്, അജിത് കണ്ടിയൂർ, കെ.കേശവൻ, രമേശ്കുമാർ തുടങ്ങിവർ പങ്കെടുത്തു.