പൂച്ചാക്കൽ∙ ഉത്തരാഖണ്ഡ് കേദാർനാഥിലെ പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ഹെലികോപ്റ്റർ അപകടത്തിൽ വീരമൃത്യു വരിച്ച ഐ.ടി.ബി.പി ധീരജവാൻ പള്ളിപ്പറം പൊറ്റെച്ചിറയിൽ ജോമോന്റെ ആറാം ചരമവാർഷികത്തിന്റെ ഭാഗമായി പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം സ്കൂളിൽ നിർമിച്ച സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി.
ഇന്നലെ രാവിലെ നൂറനാട് ഐടിബിപി 27-ാം ബറ്റാലിയൻ ഫോഴ്സിലെ അസിസ്റ്റന്റ് കമാൻഡിംഗ് മെഡിക്കൽ ഓഫീസർ ഡോ.പവനോടൊപ്പം എത്തിയ ജവാൻമാരും ജോമോന്റെ പിതാവ് ജോർജ് കുട്ടിയും മാതാവ് ജോളി, എ.ഡി.വിശ്വനാഥൻ, സി.ഡി.സദാനന്ദൻ, എം.ഡി. ബിന്ദു എന്നിവരും പുഷ്പാർച്ചന നടത്തി.