ചേർത്തല: ശ്രീനാരായണ കോളേജിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പ്രഭാഷണങ്ങൾ സംഘടിപ്പിച്ചു. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ധനസഹായത്തോടെ സസ്യ ശാസ്ത്ര, ജന്തുശാസ്ത്ര ബിരുദാനന്തര ബിരുദ വിഭാഗങ്ങൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. കൊച്ചി ഭാരത് പെട്രോളിയം കെമിക്കൽസ് ലിമിറ്റഡ് പരിസ്ഥിതി വിഭാഗം സീനിയർ മാനേജർ ഡോ.കൊച്ചുബേബി മാഞ്ഞൂരാൻ ഉദ്ഘാടനം ചെയ്തു. ഡോ.മിനി പാർത്ഥസാരഥി അദ്ധ്യക്ഷയായി. ഡോ. പി.എം. സംഗീത,ഡോ.ധന്യാ വിശ്വം എന്നിവർ സംസാരിച്ചു. ഡോ.ജാസ്മിൻ ആനന്ദ് സ്വാഗതവും ഷാൽ ചന്ദ്രൻ നന്ദിയും പറഞ്ഞു. വായു മലിനീകരണം- സമകാലിക വെല്ലുവിളികൾ എന്ന വിഷയത്തിൽ ഡോ.കൊച്ചു ബേബി മാഞ്ഞൂരാനും മലിനീകരണ നിയന്ത്റണം- നാനോ ടെക്‌നോളജിക്കൽ സമീപനം എന്ന വിഷയത്തിൽ ഡോ.ഇ.കെ.രാധാകൃഷ്ണനും പ്രഭാഷണം നടത്തി.തുടർന്ന് ഡിജിറ്റൽ പോസ്റ്റർ പ്രസന്റേഷൻ മത്സരവും പോസ്റ്റർ പ്രദർശനവും നടന്നു.