ആലപ്പുഴ: മുൻമന്ത്രി തോമസ് ചാണ്ടിയുടെ കുട്ടനാട് ലേക്ക് പാലസ് റിസോർട്ടിലെ കെട്ടിടങ്ങൾക്ക് നികുതി ഇളവ് നൽകണമെന്ന സർക്കാർ നിർദ്ദേശം ആലപ്പുഴ നഗരസഭ കൗൺസിൽ യോഗം തള്ളി. നികുതിയിനത്തിൽ 1.17 കോടി നിർബന്ധമായും അടപ്പിക്കാൻ കൗൺസിൽ തീരുമാനിച്ചു. സി.പി.എം നേതൃത്വം നൽകുന്ന പ്രതിപക്ഷത്തിന്റെ എതിർപ്പോടെയായിരുന്നു തീരുമാനം. എന്നാൽ നികുതി 37 ലക്ഷമാക്കിയ സർക്കാർ നിർദ്ദേശം പാലിക്കണമെന്ന നിലപാടിൽ നഗരസഭ സെക്രട്ടറി ഉറച്ചു നിന്നു.
ലേക്ക് പാലസ് ലൈസൻസിന്റെ കാലാവധി ഇന്ന് അവസാനിക്കുകയാണ്. മുന്നൂറോളം ജീവനക്കാരുള്ള സ്ഥാപനം എന്ന നി
നഗരസഭ കണ്ടെത്തിയ നികുതി കുറയ്ക്കാനായി സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥൻ നിർദ്ദേശിച്ചത് 37 ലക്ഷം രൂപയാണ്. നികുതി ഇത്രയും കുറച്ചതിനെപ്പറ്റി വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യാനും കൗൺസിൽ തീരുമാനിച്ചു.
2.17 കോടിയായിരുന്നു നഗരസഭ ആദ്യം നികുതി ചുമത്തിയത്. ഇതിനെതിരെ തോമസ് ചാണ്ടി സർക്കാരിനെ സമീപിച്ചു. നികുതി പുനഃപരിശോധിക്കാൻ സർക്കാർ നഗരസഭയ്ക്ക് നോട്ടീസ് നൽകി. ഇതനുസരിച്ച് നഗരസഭയുടെ റവന്യൂ വിഭാഗം പരിശോധിച്ചാണ് 1.17 കോടിയിലെത്തിയത്.
'റിസോർട്ട് അധികൃതർക്ക് ട്രൈബ്യൂണലിനെയോ ഹൈക്കോടതിയെയോ സമീപിക്കാം. നികുതി കുറയ്ക്കുന്ന പ്രശ്നമേയില്ല. കൗൺസിൽ വിളിച്ചുചേർത്ത യോഗത്തിലെ അജൻഡയിൽ നഗരസഭ സെക്രട്ടറി ഒരു വരിപോലും വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നില്ല. എന്നാൽ യോഗത്തിൽ ഇതേ സെക്രട്ടറി നിലപാട് മാറ്റിയത് സർക്കാരിന്റെ സമ്മർദ്ദം മൂലമാണ്'
- തോമസ് ജോസഫ്, നഗരസഭ ചെയർമാൻ