hospital

ആലപ്പുഴ: പരാധീനതകളുടെ പടുകുഴിയിൽ കിടക്കുന്ന ഇ.എസ്.എെ ആശുപത്രിക്ക് ഒടുവിൽ ശാപമോക്ഷമാകുന്നു. നടുവൊടിഞ്ഞുകിടക്കുന്ന ആശുപത്രികളെ നവീകരിക്കാൻ കരാറായി. ഇതോടെ ആശുപത്രികൾക്ക് പുതിയ മുഖമാകും.

കെട്ടിടങ്ങൾ ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിലായിരുന്നു. രോഗത്തിന് ചികിത്സ തേടി എത്തിയിരുന്ന രോഗികൾ കെട്ടിടങ്ങളുടെ ശോചനീയാവസ്ഥ കണ്ട് മടങ്ങുന്നതായിരുന്നു പതിവ്. കിടപ്പ് രോഗികൾക്ക് എലികളായിരുന്നു കൂട്ടിന്. എലിയെ പേടിച്ച് ബക്കറ്റിലാണ് മരുന്നുകൾ സൂക്ഷിച്ചിരുന്നത്. മഴ പെയ്താൽ വാർഡുകളിൽ മുഴുവൻ വെള്ളമാണ്. ഇൗ അവസ്ഥയ്ക്ക് താത്കാലികമായെങ്കി​ലും പരിഹാരമാവുകയാണ്.

കെട്ടിടങ്ങളുടെ ചികിത്സ മെച്ചപ്പെടുത്തുന്നത്തിന് ഒരു വർഷത്തെ കരാർ സ്വകാര്യ വ്യക്തിയുമായി ഒപ്പിട്ടു. പാതിരാപള്ളി-ഫാക്ടറി വാർഡ് ഡിസ്‌പെൻസറികൾ, ബീച്ച് വാർഡ് ആശുപത്രി എന്നിവി​ടങ്ങളിലാണ് കെട്ടിടങ്ങൾ മിനുക്ക് പണി ചെയ്യുന്നത്. കെട്ടിടങ്ങളിൽ പ്ലാസ്റ്ററിംഗ് ,പെയിന്റിംഗ് ,ഓട്-പട്ടിക മാറ്റൽ, മരംമുറിക്കൽ എന്നീ പണികളാണ് നടക്കുന്നത്. മരങ്ങൾ അപകടഭീഷണി ഉയർത്തിയിരുന്നു.
പാതിരപ്പള്ളി ഡിസ്പെൻസറിയിൽ പ്ലാസ്റ്ററിംഗ് ജോലി 9 മുറികളിൽ പൂർത്തീകരിച്ചു. പെയ്ന്റിംഗ് പണി നടക്കുകയാണ്.ഇവി​ടെ വവ്വാലുകളുടെ താവളമായി​രുന്നു. അതി​നാൽ നിപ ഒരു പേടി സ്വപ്നമായിരുന്നു. ഡിസ്‌പെൻസറി വവ്വാലുകളുടെ ശല്യം അതിരൂക്ഷമായത്തോടെ ജീവനക്കാർ തന്നെ നെറ്റ് വാങ്ങി ജനാലകളിലു വവ്വാലുകൾ കയറാൻ സാദ്ധ്യതയുള്ള മറ്റു ഭാഗങ്ങളിലും കെട്ടി അടച്ചിരുന്നു.

25 വർഷമായി ഈ കെട്ടിടങ്ങൾ ഈ അവസ്ഥയിലായിട്ട്. അറ്റകുറ്റപണികൾ ഇതു വരെ നടന്നില്ല. സ്റ്റാഫുകളുടെ അപേക്ഷ സ്വീകരിച്ച് പുതിയ കെട്ടിടം നിർമ്മിച്ചു നൽകാം എന്ന് പറയുന്നതല്ലാതെ ഒന്നും നടന്നിട്ടില്ല.

ഇ.എസ്. ഐ അധികൃതർ, ഫാക്ടറി വാർഡ്