ambalapuzha-news

അമ്പലപ്പുഴ : മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലിഫ്റ്റ് വീണ്ടും പണിമുടക്കി. നിശ്ചയിച്ചിട്ടുള്ള പരിധിയിൽ കൂടുതൽ ആളുകൾ കയറുന്നതാണ് ലിഫ്റ്റുകൾക്ക് ഭീഷണിയാകുന്നത്.

ഇന്നലെ ഉച്ചയോടെ ജി 1, ജി 2 ബ്ലോക്കിലെ രണ്ടു ലിഫ്റ്റുകളാണ് തകരാറിലായത്. കഴിഞ്ഞ ദിവസം 20 ഓളം പേർ ലിഫ്റ്റിൽ കുടുങ്ങിയിരുന്നു.15 ഓളം ലിഫ്റ്റുകളുള്ളതിൽ ഇപ്പോൾ പ്രവർത്തിക്കുന്നത് 5 എണ്ണം മാത്രമാണ്. അഞ്ച് ലിഫ്റ്റ് ഓപ്പറേറ്റർമാരേയുള്ളൂ. തകരാർ പരിഹരിക്കാനോ, കൂടുതൽ ഓപ്പറേറ്റർമാരെ നിയമിക്കാനോ അധികൃതർ ശ്രമിക്കാത്തതാണ് പ്രശ്നങ്ങൾക്കു കാരണമെന്ന് പറയപ്പെടുന്നു.പല ബ്ലോക്കുകളിലേക്ക് പോകേണ്ടവർ പ്രവർത്തനസജ്ജമായ ലിഫ്റ്റിൽ തിക്കിത്തിരക്കി കയറുന്നതാണ് അപകടമുണ്ടാക്കുന്നത്.