ആലപ്പുഴ: നെഹ്രു ട്രോഫി വള്ളംകളിയുടെ ഓൺലൈൻ ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം എൻ.ടി.ബി.ആർ.സൊസൈറ്റി ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള നിർവഹിച്ചു. ബുക്ക് മൈ ഷോ വഴിയാണ് ആദ്യദിനം ടിക്കറ്റുകൾ ലഭ്യമാക്കിയത്. വരും ദിവസങ്ങളിൾ കൂടുതൽ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി ടിക്കറ്റ് ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സബ്കളക്ടർ വി.ആർ.കൃഷ്ണതേജ, ബുക്ക് മൈ ഷോ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ടൂറിസ്റ്റ് ഗോൾഡ് -3000 രൂപ, ടൂറിസ്റ്റ് സിൽവർ - 2000രൂപ, റോസ് കോർണർ 1500 രൂപ (രണ്ടു പേർക്ക്), റോസ് കോർണർ - 800 രൂപ, വിക്ടറി ലൈൻ- 500 രൂപ, ഓൾ വ്യൂ- 300 രൂപ, ലേക്ക് വ്യൂ ഗോൾഡ് - 200 രൂപ, ലോൺ ടിക്കറ്റ് - 100 രൂപ എന്നിങ്ങനെയാണ് നിരക്ക്.