a

മാവേലിക്കര: സി.പി.ഐ നേതാവായിരുന്ന താമരക്കുളം ഭരതപുരം പരേതനായ ആർ.ഭരതൻ കുട്ടിയുടെ ഭാര്യ ശാന്ത ഭരതൻ (83) നിര്യാതയായി. കേരള മഹിളാസംഘം സംസ്ഥാന ഖജാൻജി, ജില്ലാ വൈസ് പ്രസിഡന്റ്, മണ്ഡലം സെക്രട്ടറി, സി.പി.ഐ നൂറനാട് മണ്ഡലം കമ്മിറ്റിയംഗം, പേരൂർക്കാരായ്മ ബ്രാഞ്ച് സെക്രട്ടറി എന്നിനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ. ബീന, ബിനു. മരുമക്കൾ: പ്രകാശ്, സ്മിത. സഞ്ചയനം 1ന് രാവിലെ 8ന്.