photo

ചേർത്തല: ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വയലാർ വി.ആർ.വി.എം ഹയർസെക്കൻഡറി സ്‌കൂളിൽ നടന്നു. സന്നദ്ധ സംഘടനയായ കനിവുമായി ചേർന്ന് എക്‌സൈസ് വകുപ്പാണ് ദിനാചരണം നടത്തിയത്. ഉദ്ഘാടനത്തിനു മുന്നോടിയായി നടന്ന ലഹരി വിരുദ്ധ സന്ദേശറാലി എക്സൈസ് അസി. കമ്മിഷണർ കെ.കെ.അനിൽകുമാർ ഫ്ലാഗ് ഒഫ് ചെയ്തു.സമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. മനു സി.പുളിക്കൽ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വി.ബാബു അദ്ധ്യക്ഷനായി.കനിവ് പ്രസിഡന്റ് കെ.എസ്.പ്രസന്നകുമാർ, സന്ധ്യാബെന്നി, ഗീത വിശ്വംഭരൻ, യു.ജി.ഉണ്ണി,സി.ആർ.ബാഹുലേയൻ, കെ.ഇന്ദിര, സിന്ധു വാവക്കാട്, ജയിംസ് എബ്രഹാം എന്നിവർ സംസാരിച്ചു.