ambalapuzha-news

അമ്പലപ്പുഴ : ലഹരിക്കെതിരെ പോരാടാൻ കുട്ടിക്കൂട്ടം ഇറങ്ങി. നീർക്കുന്നം എസ്.ഡി.വി ഗവ.യു.പി സ്കൂളിലെ വിദ്യാർത്ഥികളാണ് ലഹരിവിരുദ്ധ സന്ദേശവുമായി വീടുകളിലെത്തുക. കുട്ടിക്കൂട്ടം വീടുകളിലേയ്ക്ക് എന്നാണ് പദ്ധതിക്യുടെ പേര് . അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനേഴാം വാർഡ് കേന്ദ്രീകരിച്ചാണ് ആദ്യഘട്ട പ്രവർത്തനം. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവരെ സർവേയിലൂടെ കണ്ടെത്തി ബോധവത്കരണം നടത്തുകയാണ് ലക്ഷ്യം.കുട്ടികളുടെയും, അദ്ധ്യാപകരുടേയും, സാമൂഹ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ വീടുകളിൽ നിരന്തരം സന്ദർശനം നടത്തും. പദ്ധതിയുടെ ഉദ്ഘാടനം എസ്.എം.സി ചെയർമാൻ എച്ച്.സലാം നിർവഹിച്ചു.സ്കൂൾ കുട്ടികൾക്കായി ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരവും ഉപന്യാസ മത്സരവും നടത്തി.