ചേർത്തല :വായന വാരാഘോഷത്തിന്റെ ഭാഗമായി പുസ്തക താലപ്പൊലി ഒരുക്കി കാവുങ്കൽ പഞ്ചായത്ത് എൽ.പി സ്‌കൂൾ വിദ്യാർത്ഥികൾ.കാവുങ്കൽ ഗ്രന്ഥശാല ആൻഡ് വായനശാല സന്ദർശിച്ച് ഇവിടുത്തെ പുസ്തങ്ങളാണ് താലപ്പൊലിയായി സ്‌കൂളിലേക്ക് കൊണ്ടുപോയത്.വായനശാല ലൈബ്രേറിയൻ ബിജുവിനോട് വിദ്യാർത്ഥികൾ വായന ശാലയുടെപ്രവർത്തനങ്ങൾ ചോദിച്ചറിഞ്ഞു. വിവിധ സാഹിത്യകാരന്മാരുടെ കൃതികൾ,ചെറുകഥകൾ,നോവൽ തുടങ്ങിയവ കുട്ടികൾക്ക് പരിചയപ്പെടുത്തി.ഹെഡ് മിസ്ട്രസ് പി.കെ. സാജിത,പി.ആർ.സീലിയ,പി.ജി.സിന്ധു,രമ,പി.എ.ഷമീർ,മനോജ്,പ്രവീൺ എന്നിവർ നേതൃത്വം നൽകി.