ambalapuzha-news

അമ്പലപ്പുഴ: പുന്നപ്ര വെട്ടിക്കരി ബീവറേജിന്‌ സമീപം കഴിഞ്ഞ ദിവസം രാത്രി വാക്ക് തർക്കത്തിനിടെ യുവാക്കളെ ബിയർ കുപ്പി കൊണ്ട് കഴുത്തിന് കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു.പുന്നപ്ര കൊച്ചുപറമ്പിൽ അപ്പു എന്ന് വിളിക്കുന്ന സജിലാൽ (30) , പുന്നപ്ര തെക്ക് പഞ്ചായത്തിൽ വെട്ടിക്കരി ഭാഗത്തു കവലക്കൽ വീട്ടിൽ ദേവദാസ് പെരുമാളിന്റെ മകൻ ജഗൽ ജീവൻ റാം (52)എന്നിവരാണ് പുന്നപ്ര പൊലീസി​ന്റെ പി​ടി​യി​ലായത്. 24 ന് രാത്രി 8 ഓടെ പുന്നപ്ര വെട്ടിക്കരി ബീവറേജിനു സമീപം അമ്പലപ്പുഴ തെക്കു പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ കോമന സുബൈദ മൻസിലിൽ നാസറിന്റെ മകൻ താഹിറി​(22)നെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും വാക്കുതർക്കത്തിനൊടുവിൽ ബിയർ കുപ്പി പൊട്ടിച്ച് തലക്കടിച്ചു പരിക്കേൽപ്പിക്കുകയായി​രുന്നു. താഹിർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു