ambalapuzha-news

അമ്പലപ്പുഴ: അർബുദ ബാധിതയാണ് ഭാര്യ അന്നമ്മ. ഭാര്യയ്ക്ക് മരുന്ന് വാങ്ങുന്നതി​നുള്ള പണം കണ്ടെത്തുന്ന ചി​ന്തയി​ൽ നീറുകയാണ് തോമസ്. ഹോട്ടൽ തൊഴി​ലാളി​യായ തോമസി​ന്റെ തുച്ഛമായ വരുമാനം ഒന്നി​നും തകയാത്ത അവസ്ഥ.

കൈനകരി കുട്ടമംഗലം മൂലശേരിച്ചിറ തോമസി(ജോയ്)ന്റെ ഭാര്യ അന്നമ്മ തോമസി​(എൽസമ്മ-37)നാണ് ഒന്നരവർഷം മുമ്പാണ് രോഗം കണ്ടെത്തിയത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സ. മരുന്ന് പുറത്തുനിന്ന് വാങ്ങേണ്ട സാഹചര്യമാണ്. മാസം മൂവായിരം രൂപയിലേറെ മരുന്നിന് മാത്രം വേണം. ആശുപത്രിയിൽ പോകുന്നതിനും മറ്റുമുള്ള ചെലവ് വേറെയും. ചതുപ്പ് സ്ഥലത്ത് പഞ്ചായത്തിന്റെ സഹായത്താൽ നിർമിച്ച ചെറിയൊരു വീടാണ് ആകെ സമ്പാദ്യം. വീടുവയ്ക്കുന്നതിനും മറ്റുമായി സഹകരണസ്ഥാപനത്തിൽ നിന്നടക്കം വായ്പയെടുത്തിരുന്നു. ഈയിനത്തിൽ രണ്ടരലക്ഷം രൂപയുടെ ബാദ്ധ്യതയുണ്ട്. സുമനസുകൾ കനിഞ്ഞാൽ അന്നമ്മയുടെ ചികിത്സ തടസം കൂടാതെ മുന്നോട്ടുകൊണ്ടുപോകാനാകുമെന്ന പ്രതീക്ഷയി​ലാണ് കുടുംബം. ഭർത്താവ് എം.ടി.തോമസിന്റെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ആലപ്പുഴ ടൗൺ ശാഖയിൽ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉണ്ട്. നമ്പർ: 67200694323 ഐ.എഫ്.എസ് കോഡ് SBIN0070075. ഫോൺ: 8129924326.