കായംകുളം: കണ്ടല്ലൂർ തെക്ക് റോസ് ഹൗസിൽ പി.കെ.ദിവാകരൻ ( 92- റിട്ട.പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് ) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 ന്. ഭാര്യ :പരേതയായ ചെല്ലമ്മ (റിട്ട. സ്റ്റാഫ്, എസ്.സി.ബി 2166). മക്കൾ: പ്രസന്ന,റോസമ്മ (റിട്ട. നഴ്സിംഗ് സൂപ്രണ്ട്, കായംകുളം),ഗഗാറിൻ (ബഹറിൻ),കുശലകുമാരി (യു.എസ്.എ) . മരുമക്കൾ : ഗോപാലൻ (മനു മെഡിക്കൽസ്),ഷാജി ( എൻജിനിയർ, ബി.എസ്.എൻ.എൽ),ദീപ (ബഹറിൻ),രവീന്ദ്രൻ ( യു.എസ്.എ). അവിഭക്ത കമ്യൂണിസ്റ്റ് പാർടി കണ്ടല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി, കമ്പി - തപാൽ ജീവനക്കാരുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്, പെൻഷണേഴ്സ് യൂണിയൻ സംസ്ഥാന നേതാവ്, സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.