police-station-march

വള്ളികുന്നം: കോൺഗ്രസ് ബൂത്ത് കമ്മിറ്റി പ്രസിഡന്റും ദളിത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ തളിരാടി പേരക്കത്തറയിൽ രാമകൃഷ്ണനെ അകാരണമായി എസ്.ഐ മർദ്ദിച്ച സംഭവത്തി​ൽ പ്രതി​ഷേധം. കോൺ​ഗ്രസ് വള്ളികുന്നം മണ്ഡലം കമ്മി​റ്റി​ സംഭവത്തി​നെതി​രെ ശക്തമായി​ രംഗത്തുവന്നു.

കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി​. ചൂനാട് തെക്കേ ജംഗ്ഷനിൽ നിന്നു തുടങ്ങിയ മാർച്ച് സ്റ്റേഷന് സമീപം ചെങ്ങന്നൂർ ഡി.വൈ.എസ്.പി അനീഷ് വി കോരയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞു. തുടർന്ന് നടന്ന യോഗം കെ.പി.സി.സി സെക്രട്ടറി കെ.പി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജി.രാജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ.ഗോപൻ, ഡി.സി.സി ജനറൽ സെക്രട്ടറി ബി.രാജലക്ഷ്മി, മഠത്തിൽ ഷുക്കൂർ, ശാനി ശശി, രാമചന്ദ്രൻ പിള്ള, പരമേശ്വരൻ പിള്ള, എസ്.വൈ.ഷാജഹാൻ, സണ്ണി തടത്തിൽ, രാധാകൃഷ്ണപിള്ള, എസ്. ലതിക, സി.അനിത, അമ്പിളി കുമാരിയമ്മ, കെ.ആർ സുമ, മീനു സജീവ് തുടങ്ങിയവർ സംസാരിച്ചു. കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെ പേപ്പർ മില്ലിന് സമീപമുള്ള റോഡിൽ രാമകൃഷ്ണൻ ഫോണിൽ സംസാരിച്ചു നിൽക്കെ അതുവഴി വന്ന എസ്.ഐ അകാരണമായി മർദ്ദിച്ചെന്നാണ് ആരോപണം. എന്നാൽ മർദ്ദിച്ചിട്ടില്ലെന്നും മദ്യപിച്ച് വാഹനം ഓടിച്ചതിന് രാമകൃഷ്ണനെ പിടികൂടി ജാമ്യത്തിൽ വിടുകമായിരുന്നുവെന്നുമാണ് വള്ളികുന്നം എസ്.ഐ ഷൈജു ഇബ്രാഹിമി​ന്റെ വി​ശദീകരണം.