tipper

വള്ളികുന്നം: അനധികൃതമായി ഖനനം ചെയ്ത ഗ്രാവൽ കടത്തുന്നതിനിടെ ടിപ്പർ ലോറിയും മണ്ണുമാന്തി യന്ത്രവും പൊലീസ് പിടികൂടി. വള്ളികുന്നം താളിരാടി പേപ്പർ മില്ലിന് സമീപം കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നു മണിയോടെ വള്ളികുന്നം എസ്.ഐ ഷൈജു ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പട്രോളിങ്ങ് നടത്തുന്നതിനിടെ ലോറി​ പിടികൂടിയത്. ടിപ്പർ ലോറിയും മണ്ണുമാന്തി യന്ത്രവും ജിയോളജി വകുപ്പിന് കൈമാറി.