ambala

 ഒ.പി വിഭാഗത്തിന്റെ പ്രവർത്തനത്തെ ബാധിച്ചു

അമ്പലപ്പുഴ : ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടർമാർ നടത്തിയ സൂചന പണിമുടക്ക് രോഗികളെ വലച്ചു. കേരളാ ഗവ.മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 150 ഓളം വരുന്ന ഡോക്ടർമാർ ഒ.പികൾ ബഹിഷ്കരിച്ച് ഇന്നലെ രാവിലെ 10 മുതൽ 11 വരെയാണ് പണിമുടക്ക് നടത്തിയത് .

13 വർഷം കഴിഞ്ഞിട്ടും ശമ്പളപരിഷ്കരണം നടപ്പാക്കാത്തതി

ൽ പ്രതിഷേധിച്ചായിരുന്നു സമരം. ഒരു മണിക്കൂർ ഒ.പി വിഭാഗം പ്രവർത്തിക്കാതായതോടെ ഇവിടെ രോഗികളുടെ നീണ്ട ക്യൂവായി. ഒ .പി വിഭാഗങ്ങളിൽ എത്തുന്ന രോഗികൾക്ക് ഇരിക്കാൻ വേണ്ടത്ര ഇരിപ്പിടം ഇല്ലാത്തതിനെ തുടർന്ന് വൃദ്ധരുൾപ്പടെ മണിക്കൂറുകളോളം നിൽക്കേണ്ടി വന്നു. ആഴ്ചയിൽ 2 ദിവസം മാത്രമുള്ള നൂറോളജി.യൂറോളജി ,ഗ്യാസ്ട്രോ എൻട്രോളജി ഉൽപ്പെടെയുള്ള ഒ. പി കളിൽ ചികിത്സക്കായി എത്തിയവരും ദുരിതത്തിലായി. മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് ഡോ. ലളിതാം ബിക, സെക്രട്ടറി സജയകുമാർ, വൈസ് പ്രസിഡന്റ് ഡോ. നാസർ, കേരള ആരോഗ്യ സർവ്വകലാശാല സെനറ്റ് അംഗം ഡോ.ഷാജഹാൻ എന്നിവർ പണിമുടക്കിന് നേതൃത്വം നൽകി.