ചേർത്തല:ഒന്നേകാൽ കിലോ കഞ്ചാവുമായി ക്രിമിനൽ കേസ് പ്രതിയെ എക്സൈസ് പിടികൂടി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 13-ാം വാർഡിൽ പാതിരപ്പള്ളി മണിമംഗലത്ത് ജോസ് ആന്റണിയെയാണ് (കാലൻ ജോസ്-27) വടക്കേ അങ്ങാടി കവലയ്ക്ക് സമീപം നിന്ന് എക്‌സൈസ് സംഘം ഇന്നലെ വൈകിട്ട് അറസ്റ്റ് ചെയ്തത്.ബൈക്കിൽ വയലാർ ഭാഗത്തേക്ക് പോകുകയായിരുന്ന ഇയാൾ വാഹന പരിശോധനയ്ക്കിടെയാണ് വലയിലായത്.കഞ്ചാവ് വയലാറിലെ ഇടനിലക്കാർക്ക് നൽകുന്നതിനായി കൊണ്ടുപോകുകയായിരുന്നെന്ന് ഇയാൾ സമ്മതിച്ചു. എക്‌സൈസ് ഇൻസ്‌പെക്ടർ എസ്.ബിനു,പ്രിവന്റീവ് ഓഫീസർമാരായ സതീഷ്,കലേഷ്,ഷിബു പി.ബഞ്ചമിൻ,സിവിൽ എക്‌സൈസ് ഓഫീസർമാരായ റെനീഷ്,പ്രവീൺ,ഷിയാദ്,വിജയകുമാർ,ഓസ്വിൻ ജോസ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.