soi

കുട്ടനാട്. ആലപ്പുഴ -ചങ്ങനാശേരി റോഡ് ഇനി പ്രളയത്തെ പേടിക്കില്ല. പ്രളയത്തെ പോലും അതിജീവിക്കും തരം പുനർ നിർമ്മാണത്തിനായുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായതോടെയാണി​ത്.

ലോകബാങ്കിന്റെ സഹായത്തോടെ 350 കോടി രൂപ ചെലവിട്ടാണ് വെള്ളപ്പൊക്കത്തെ അതിജീവിക്കും വിധം റോഡ് പുനർനിർമ്മിക്കുക. അതിന്റെ തുടക്കമെന്നോണം വിശദമായ പഠനം നടത്തുന്നതിനുളള പ്രവർത്തനങ്ങളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.

കഴിഞ്ഞ വെള്ളപ്പൊക്കകാലത്ത് എ.സി.റോഡിൽ ജനം നേരിടേണ്ടി വന്ന അതിദുരിതം നേരിൽ കണ്ട പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്റെ പ്രത്യേക താത്പര്യമാണ് പുതിയ പദ്ധതി. വകുപ്പിന്റെ കീഴിൽ 94 ലക്ഷം രൂപ അടങ്കൽ തുക നിശ്ചയിച്ച് തിരുവനന്തപുരത്തുളള ആർ.ടി.എഫ് ഇൻഫാസ്ട്രക്ചർ കമ്പനിക്കാണ് പ്രാരംഭപഠനം നടത്തുന്നതിനുളള കരാർ ലഭിച്ചിട്ടുള്ളത്.
ഒരു മാസത്തിനകം പഠനം പൂർത്തിയാക്കാനാണ് നിർദ്ദേശം. പഠനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പുനർ നിർമ്മാണം ഏത് തരത്തിലാകണമെന്ന് നിശ്ചയിക്കുക.

മണ്ണ് പരിശോധന തുടങ്ങി​

ആദ്യഘട്ടത്തിൽ മണ്ണ് പരിശോധനയാണ് നടത്തുന്നത്. അതിനായി റോഡിന്റെ വിവിധഭാഗങ്ങളിൽ നിന്ന് ആഴത്തിൽ മണ്ണ് ശേഖരിച്ചുള്ള പരിശോധന തുടങ്ങി. കൂടാതെ എ.സി റോഡിന്റെ പൊക്ക താഴ്ചയും വീതികുറഞ്ഞ പാലങ്ങളെ സംബന്ധിച്ചുമുളള വിവരങ്ങളും ശേഖരിക്കുന്നുണ്ട്. തുടർന്ന് പൊതുമരാമത്ത് ഡിസൈൻ വിഭാഗം വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ.) തയ്യാറാക്കിയതിന് ശേഷമായിരിക്കും ടെൻഡർ നടപടികൾ.
24 കിലോമീറ്റർ നീളമുള്ള റോഡിൽ 12 ഇടങ്ങളിൽ വെള്ളം കയറുന്നുണ്ടെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്. 8 മുതൽ 13 വരെ ഫ്ളൈ ഓവറുകളെങ്കിലും നിർമ്മിക്കേണ്ടിവരുമെന്നും കണക്ക് കൂട്ടുന്നു.

പ്രളയത്തെ വെല്ലാൻ ലോക ബാങ്ക് പദ്ധതി​

350

350 കോടി രൂപ ചെലവി​ട്ടാണ് റോഡ് പുനർ നി​ർമാണം

94

പ്രാരംഭപഠനത്തി​നുള്ള 94 ലക്ഷം രൂപയുടെ കരാർ ആർ.ടി.എഫ് ഇൻഫാസ്ട്രക്ചർ കമ്പനിക്ക്

24

24 കിലോമീറ്റർ നീളമുള്ള റോഡിൽ 12 ഇടങ്ങളിൽ വെള്ളം കയറുന്നു