sachin
sachin

ആലപ്പുഴ: ആഗസ്റ്റ് 10 ന് പുന്നമടക്കായലിൽ നടക്കുന്ന നെഹ്‌റുട്രോഫിയോടെ തുടക്കം കുറിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. നെഹ്‌റുട്രോഫിയുടെ ഉദ്ഘാടനം സച്ചിൻ ടെൻഡുൽക്കറാണ് നിർവഹിക്കുന്നത്. ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്‌ളാദ് സിംഗ് പട്ടേൽ മുഖ്യാതിഥിയാകും.

വള്ളങ്ങളെക്കാളുപരി ക്ലബുകൾക്കായിരിക്കും ലീഗിൽ പ്രാമുഖ്യം. ക്ലബിനാണ് രജിസ്‌ട്രേഷൻ നല്കുക. ഒമ്പതു ക്ലബുകളാണ് ലീഗിൽ മാറ്റുരയ്ക്കുന്നത്. നെഹ്‌റുട്രോഫി ജലമേളയിൽ വൈകിട്ട് 4 മുതൽ 5 വരെയുള്ള സമയം ചാമ്പ്യൻസ് ലീഗിലെ ആദ്യമത്സരങ്ങൾക്കായി മാറ്റും. ലീഗിൽ ഏറ്റവും വേഗത്തിൽ ഫിനിഷ് ചെയ്തവരായിരിക്കും നെഹ്‌റുട്രോഫി ഫൈനലിൽ തുഴയുക.