കുട്ടനാട് : എ.സി റോഡിൽ മിനിവാൻ നിയന്ത്രണം വിട്ട് സമീപത്തെ പാടശേഖരത്തിലേക്ക് മറിഞ്ഞു. ഡ്രൈവറും സഹായിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് മൂന്നോടെ ഒന്നാങ്കര പാലത്തിന് പടിഞ്ഞാറ് ഭാഗത്തായിരുന്നു അപകടം.ചങ്ങനാശ്ശേരിയിൽ നിന്ന് ആലപ്പുഴയിലേക്ക് ചെരിപ്പുമായി പേയ മിനിവാനാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ കുടുങ്ങിപ്പോയ ഡ്രൈവറേയും സഹായിയേയും ഓടിക്കൂടി യനാട്ടുകാർ ഡോർ തകർത്ത് പുറത്തെടുക്കുകയായിരുന്നു. ചങ്ങനാശ്ശേരി സ്വദേശികളായ ഇരുവർക്കും പരിക്കുകളൊന്നുമില്ല.ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.