അമ്പലപ്പുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അമ്പലപ്പുഴ ടൗൺ യൂണിറ്റിന്റെ വാർഷിക സമ്മേളനവും വ്യാപാരഭവൻ ഉദ്ഘാടനവും സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര നിർവ്വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് എൻ.മോഹൻദാസ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം .ജുനൈദ്, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ലാൽ, ജില്ലാ പഞ്ചായത്തംഗം എ.ആർ. കണ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു ബൈജു, ഗ്രാമ പഞ്ചായത്തംഗം രമാദേവി, ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി വി.സബിൽ രാജ്, ട്രഷറർ ജേക്കബ്ബ് ജോൺ, തോമസ് കണ്ടഞ്ചേരി , പ്രതാപൻ സൂര്യാലയം, മുജീബ് റഹ് മാൻ, ബാലചന്ദ്രൻ ,അഷ്റഫ് പ്ലാമൂട്ടിൽ, സി.ടി സക്കറിയ, എം.എം ബഷീർ, ജിലാനി മുസ്തഫ, എ.മുസ്തഫ, അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി എൻ.മോഹൻദാസ് (പ്രസിഡന്റ്) , തോമസ് കണ്ടഞ്ചേരി (ജനറൽ സെക്രട്ടറി) ,എ മുസ്തഫ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.