ഹരിപ്പാട്: അമേരിക്കൻ സ്വാതന്ത്രദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാൻ ഹരിപ്പാട് അഡീഷണൽ ക്രൈം വിഭാഗം എസ്.ഐ വി.ബി. റഷീദിന് ക്ഷണം. ജൂലായ് 3ന് അമേരിക്കൻ കോൺസിലേറ്റ് ചെന്നൈയിൽ സംഘടിപ്പിക്കുന്ന ചടങ്ങിലേക്കാണ് വി.ബി.റഷീദിനും ഭാര്യയും അദ്ധ്യാപികയുമായ ഫസീല ത്തിനും ഔദ്യോഗിക ക്ഷണം കിട്ടിയിരിക്കുന്നത്
കൊടുങ്ങല്ലൂർ എറിയാട് സ്വദേശിയായ റഷീദ് 2018 ഡിസംബർ 30ന് കൊച്ചിൻ ടൂറിസം സബ് ഇൻസ്പെക്ടറായി ജോലി ചെയ്യുമ്പോൾ ചെന്നൈയിൽ നിന്നും കാണാതായ യു.എസ് സ്വദേശിനിയെ തിരികെ നാട്ടിലെത്തിക്കാൻ പ്രയത്നിച്ചതിന് അമേരിക്കൻ കോൺസുലേറ്റിന്റെ അഭിനന്ദനം ലഭിച്ചിരുന്നു.
പാസ്പോർട്ടും മറ്റ് രേഖകളും ഇല്ലാതെ അലഞ്ഞ യു.എസ് സ്വദേശിനിയെ സ്വന്തം പണം മുടക്കി വസ്ത്രങ്ങളും ഭക്ഷണവും വാങ്ങി നൽകി യു.എസ് എംബസിയുമായി ബന്ധപ്പെട്ട് തിരികെ അയക്കുകയായിരുന്നു. സംസ്ഥാന സർക്കാരിന്റെ 2017ലെ ഏറ്റവും മികച്ച ടൂറിസം എസ് .ഐ ക്കുള്ള മികച്ച സേവനത്തിനുള്ള പുരസ്ക്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.