photo

ചേർത്തല : ഒന്നേകാൽ കിലോ കഞ്ചാവുമായി 2യുവാക്കളെ എക്‌സൈസ് പിടികൂടി. മണ്ണഞ്ചേരി നേതാജി കറുകത്തറ വെളിയിൽ അനുരാജ് (26),മാരാരിക്കുളം വടക്ക് ചെത്തി കാരക്കാട് വിനയൻ (30)എന്നിവരെയാണ് ആലപ്പുഴ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വി.ജെ.റോയിയുടെ നേതൃത്വത്തിലുള്ള സംഘം വളവനാട്ട് നിന്ന് പിടികൂടിയത്.പ്രദേശത്ത് നിന്ന് നേരത്തെ 4 കിലോ കഞ്ചാവും വാഹനവും എക്‌സൈസ് പിടിച്ചിരുന്നു. തമിഴ്‌നാട് ഡിണ്ടിഗലിൽ നിന്ന് വിനയനാണ് കഞ്ചാവ് കടത്തികൊണ്ടുവരുന്നതെന്നും പിന്നീട് സുഹൃത്ത് അനുരാജുമായി ചേർന്ന് വിൽപ്പന നടത്തുമെന്നും എക്‌സൈസ് പറഞ്ഞു. തമിഴ്‌നാട്ടിൽ നിന്നുമെത്തിച്ച കഞ്ചാവുമായി വിനയനും അനുരാജും വളവനാട് കയർ മില്ലിന് സമീപം നിൽക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് പരിശോധന നടത്തിയത്. അനുരാജിന്റെ നേതൃത്വത്തിൽ സ്ത്രികളുൾപ്പെടെയുള്ള വൻ സംഘമാണ് കഞ്ചാവ് വിൽപ്പനയ്ക്ക് പിന്നിൽ. മണ്ണഞ്ചേരി,നേതാജി,കോമളപുരം പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു വിൽപ്പന. എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ആർ.പ്രശാന്ത്, പ്രിവന്റീവ് ഓഫിസർമാരായ പി.എം.സുമേഷ്, റോയ് ജേക്കബ്, ഫെമിൻ,ബാബു,ഗിരീഷ്,സിവിൽ എക്‌സൈസ് ഓഫീസർമാരായ ബി.എം.ബിയാസ്,ആർ.ജയദേവ്, ടി.ജി.സുർജിത്,പ്രഭാത് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.