ചേർത്തല:ദേശീയ വായനാദിന മാസാചരണത്തിന്റെ ഭാഗമായി നടന്ന പി.എൻ.പണിക്കർ അനുസ്മരണവും പുരസ്‌കാര സമർപ്പണവും മന്ത്റി.പി.തിലോത്തമൻ ഉദ്ഘാടനം ചെയ്തു.മുനിസിപ്പൽ ചെയർമാൻ അഡ്വ.പി.ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.റിട്ട. സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ്.കുര്യൻ ജോസഫ് ,വിവരാവകാശ പ്രവർത്തകൻ അഡ്വ.ഡി.ബി.ബിനു എന്നിവർക്ക് മന്ത്റി. പി.തിലോത്തമൻ പി. എൻ. പണിക്കർ സ്മാരക പുരസ്‌കാരം സമ്മാനിച്ചു.വിനകുമാർ തുറവൂർ വായന പ്രതിജ്ഞചൊല്ലിക്കൊടുത്തു.ചുനക്കര ജനാർദ്ദനൻ നായർ പി.എൻ.പണിക്കർ അനുസ്മരണം നടത്തി.മനുഷ്യാവകാശ കമ്മിഷൻ ജുഡിഷ്യൽ അംഗം പി.മോഹൻദാസ്,ഓമന തിരുവിഴ,ബി.ഭാസി,രവി പാലത്തിങ്കൽ,അഡ്വ.പി.ജി.ലെനിൻ എന്നിവർ സംസാരിച്ചു. അഡ്വ.കെ.സി.രമേശൻ സ്വാഗതവും നാട്ടുവെളിച്ചം പ്രതാപൻ നന്ദിയും പറഞ്ഞു.