rali

പൂച്ചാക്കൽ: സ്ത്രീസുരക്ഷ ഉറപ്പാക്കാൻ 'അരുതേ അതിക്രമം സ്ത്രീകളോട്' എന്ന സന്ദേശവുമായി കുടുംബശ്രീ പ്രവർത്തകർ ഉളവയ്പ്പിൽ വനിതാ റാലി സംഘടിപ്പിച്ചു. 300ൽ അധികം സ്ത്രീകൾ അണിനിരന്നു. ഗ്രാമപഞ്ചായത്ത് അംഗം വിമൽ രവീന്ദ്രൻ ഫ്ലാഗ് ഒഫ് ചെയ്തു. തുടർന്ന് ഉളവയ്പ്പ് ഗവ. എൽ.പി സ്കൂളിൽ നടന്ന എ.ഡി.എസ് വാർഷിക സമ്മേളനം തൈക്കാട്ടുശേരി പഞ്ചായത്ത് പ്രസിഡന്റ് ശാന്തമ്മ പ്രകാശ് ഉദ്ഘാടനം ചെയ്തു. മികച്ച വിജയം നേടിയ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു.എ.ഡി.എസ് പ്രസിഡന്റ് രാധാമണി ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ലത രമേശ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. തൈക്കാട്ടുശേരി സി.ഡി.എസ് ചെയർപേഴ്സൺ ശ്രീദേവി, വാർഡ് വികസന സമിതി കൺവീനർ വിജയമ്മ ലാലു, ഷീബ ജനാർദ്ദനൻ, സിമി സാബു,ഉഷ തുടങ്ങിയവർ സംസാരിച്ചു.