കുട്ടനാട്: പുളിങ്കുന്ന് എൻജിനീയറിംഗ് കോളേജിലെ മതിൽ നിർമ്മാണവുമാണവുമായി ബന്ധപ്പെട്ട് യൂണിയൻ തൊഴിലാളികൾ കരാറുകാരനെ മർദ്ദിച്ചെന്നു പരാതി. കരാറുകാരനായ പുളിങ്കുന്ന് കണ്ണാടി അക്കരപ്പറമ്പ് വീട്ടിൽ ജോമോൻ പുളിങ്കുന്ന് ഗവ.ആശുപത്രിയിൽ ചികിത്സയിലാണ്.

പ്രദേശത്തെ യൂണിയൻ തൊളിലാളികൾക്കും ജോലി നൽകണമെന്ന് നേതാക്കൾ ജോമോനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കോളേജ് അധികൃതരും പാർട്ടി നേതാക്കളുമായി നടന്ന ചർച്ചകളെത്തുടർന്ന് യൂണിയൻ തൊഴിലാളികളേയും നിയോഗിച്ചിരുന്നു. ദിവസം 1050 രൂപ നിരക്കിലാണ് ഇവർ ജോലി ചെയ്തിരുന്നത്. കോളേജിൽ ഇന്നു ക്ലാസ് തുടങ്ങുന്നതിനാൽ ക്ലാസ് മുറിയിലിരുന്ന സിമന്റ് എടുത്തുമാറ്റാൻ ഇന്നലെ നാല് ഇതരസംസ്ഥാന തൊഴിലാളികളെത്തിയിരുന്നു. ഇതിനുശേഷം മതിലിന്റെ പണികൾ ചെയ്യുന്നതിനിടെ യൂണിയൻ പ്രവർത്തകരായ രണ്ടുപേരെത്തി തടസപ്പെടുത്തി. വിവരമറിഞ്ഞെത്തിയ തന്നെ ഇരുവരും ചേർന്ന് മർദ്ദിക്കുകയായിരുന്നെന്ന് ജോമോൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.