rahul-

ന്യൂഡൽഹി: ലോക്സഭയിലെ അംഗങ്ങളുടെ എണ്ണമല്ല, ഏറ്റെടുക്കുന്ന പ്രശ്നങ്ങളാണ് പ്രധാനമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി സംയുക്ത പാർലമെൻററി പാർട്ടി യോഗത്തിൽ പറഞ്ഞു. ഓരോ ഇന്ത്യക്കാരനും വേണ്ടിയാണ് നിങ്ങളുടെ പോരാട്ടം. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണ് നാം നടത്തുന്നത്. നമ്മൾ 52 പേരുണ്ട്. ഓരോ ഇഞ്ചിലും ബി.ജെ.പിയെ നേരിടാൻ 52 എം.പിമാർ ധാരാളം.

ലോക്സഭാ പരാജയത്തിനുശേഷം നടന്ന പ്രവർത്തകസമിതിക്ക് ശേഷം ആദ്യമായാണ് രാഹുൽ നേതാക്കളെയും എം.പിമാരെയും കണ്ട് സംസാരിക്കുന്നത്.