ന്യൂഡൽഹി: പോൾ ചെയ്ത വോട്ടും എണ്ണിയ വോട്ടുകളും തമ്മിൽ പൊരുത്തക്കേടുണ്ടെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഇലക‌്ട്രോണിക‌് വോട്ടിങ‌് മെഷീനിൽ പോൾ ചെയ‌്ത വോട്ടുകളും പോസ‌്റ്റൽ സർവീസ‌് വോട്ടുകളും ക്രോഡീകരിക്കുന്നത‌് തുടരുകയാണ്. അന്തിമ കണക്ക‌് തയാറായിട്ടില്ല.
റിട്ടേണിങ‌് ഓഫീസർമാരും അസിസ‌്റ്റന്റ‌് റിട്ടേണിങ‌് ഓഫീസർമാരും അതാത‌് സമയത്ത‌് അപ്‌ലോഡ‌് ചെയ‌്ത വിവരങ്ങൾ ഉൾപ്പെടുത്തിയ താത്കാലിക കണക്കാണ‌് ഇപ്പോൾ പുറത്തുവന്നത്.മുൻ തിരഞ്ഞെടുപ്പുകളിൽ കണക്കുകൾ ആധികാരികമായി ക്രോഡീകരിക്കാൻ മാസങ്ങൾ എടുത്തിരുന്നു. 2014ൽ മൂന്ന‌് മാസത്തിനുശേഷമാണ‌് ഇത‌് പൂർത്തിയാക്കിയത‌്. നിലവിൽ കമ്മിഷന്റെ വെബ‌്സൈറ്റിലുള്ള വിവരങ്ങൾ താത്കാലിക കണക്കുകളാണെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കി.