k-k-shailaja

ന്യൂഡൽഹി: ആയുഷ്‌മാൻ ഭാരത് പദ്ധതിയിൽ നിന്ന് കേരളം വിട്ടു നിൽക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്‌താവന വാസ്‌തവ വിരുദ്ധമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഡൽഹിയിൽ പറഞ്ഞു. പദ്ധതിയിൽ കേരളവും അംഗമാണ്. സംസ്ഥാനത്തിനുള്ള ആദ്യ വിഹിതം ലഭിക്കുകയും ചെയ്‌തു. അംഗമല്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്‌താവന എന്തുകൊണ്ടാണെന്ന് അറിയില്ല. പ്രധാനമന്ത്രിയുടെ പ്രസ്‌താവന വസ്‌തുതാ വിരുദ്ധമാണെന്ന് ധനമന്ത്രി തോമസ് ഐസക്കും പ്രതികരിച്ചു.