v-muraleedharan

ന്യൂഡൽഹി: പാർലമെന്റ് സമ്മേളനത്തിൽ സഹകരണം അഭ്യർത്ഥിച്ച് കേന്ദ്ര മന്ത്രി വി. മുരളീധരൻ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ വസതിയിലെത്തി. സംസ്ഥാന വിഷയങ്ങൾ കേന്ദ്രത്തിൽ അവതരിപ്പിക്കുന്നതിന് കേരള നേതാക്കളുമായി ചർച്ച നടത്തണമെന്ന് ആന്റണി നിർദ്ദേശിച്ചു. വി.മുരളീധരനുമായി ദീർഘകാലമായി അടുത്ത ബന്ധമാണുള്ളതെന്നും മന്ത്രിയായി ചുമതലയേറ്റപ്പോൾ ഫോണിലൂടെ അഭിനന്ദനമറിയിച്ചിരുന്നെന്നും ആന്റണി പറഞ്ഞു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവച്ച് കേരളത്തിനു വേണ്ടി കൂട്ടായി പ്രവർത്തിക്കണമെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും വി.മുരളീധരൻ പറഞ്ഞു.