ak-antony

ന്യൂഡൽഹി: രാഹുൽ ഗാന്ധി തന്നെ കോൺഗ്രസിനെ നയിക്കണമെന്ന് എ.കെ ആന്റണി മാദ്ധ്യമങ്ങളോട് പറഞ്ഞു. ജനാധിപത്യത്തിൽ ജയവും തോൽവിയും സ്ഥിരമല്ല. 1977ൽ ഇന്ദിരാഗാന്ധി വരെ തോറ്റിട്ടുണ്ട്. ആർക്കും കോൺഗ്രസിനെ എഴുതിതള്ളാനാവില്ല. ഹിന്ദി മേഖലയിൽ വൻ തോൽവിയാണ് ഏറ്റുവാങ്ങിയത്. എന്നിട്ടും തിരിച്ചുവന്നു. തോറ്റു തുന്നം പാടി എന്നു പറയുന്ന ഈ തിരഞ്ഞെടുപ്പിലും 12 കോടി വോട്ടർമാർ കോൺഗ്രസിന് വോട്ടുചെയ്തിട്ടുണ്ട്. കേരളത്തിൽ ഭാരതപ്പുഴ കടന്നാൽ മാത്രമേ കോൺഗ്രസിന് എം.എൽ.എമാരുണ്ടാവൂ എന്ന കാലമുണ്ടായിരുന്നു. ആറടി മണ്ണിൽ കുഴിച്ചുമൂടാൻ പോയ കോൺഗ്രസ് ഉയർത്തെഴുന്നേറ്റെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.