triple

ന്യൂഡൽഹി: മുത്തലാഖ് ചൊല്ലുന്നത് ക്രിമിനൽ കുറ്റമാക്കിയ ഒാർഡിനൻസിന് പകരമുള്ള ബിൽ കേന്ദ്രസർക്കാർ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും. നേരത്തെ ലോക്‌സഭ പാസാക്കിയ ബിൽ രാജ്യസഭയിൽ കുടുങ്ങിയതിനെ തുടർന്നാണ് സർക്കാർ ഒാർഡിനൻസ് ഇറക്കിയത്. തിരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യങ്ങൾ മുതലാക്കി ബിൽ പാസാക്കാമെന്ന കണക്കുകൂട്ടലിലാണ് സർക്കാർ. ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ എൻ.കെ.പ്രേമചന്ദ്രന്റെ സ്വകാര്യ ബിൽ അവതരണം ലോക്‌സഭയിൽ ഉച്ചയ്‌ക്കു ശേഷം നടക്കും.