thomas-issac
thomas issac

ന്യൂഡൽഹി:സംസ്ഥാനത്തിനുള്ള വായ്പാ പരിധി 6000 കോടിയിൽ നിന്ന് 4000 കോടി രൂപയായി കുറയ്‌ക്കുന്നത് വൻ സാമ്പത്തിക ഞെരുക്കമുണ്ടാക്കുമെന്ന് കേന്ദ്ര ബഡ്ജറ്റിനു മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വിളിച്ച യോഗത്തിൽ കേരളം ചൂണ്ടിക്കാട്ടി. കേന്ദ്ര പദ്ധതികളിൽ സംസ്ഥാന വിഹിതം കുറയ്ക്കണമെന്നും ആവശ്യപ്പെട്ടു.

വരുന്ന പാദത്തിൽ 4,000 കോടി രൂപ മാത്രമാണ് വായ്പയെടുക്കാൻ കേന്ദ്രം അനുവദിക്കുന്നത്. കഴിഞ്ഞ പാദത്തിൽ 6,000 കോടി രൂപ വായ്പയെടുക്കാൻ അനുവദിച്ചിരുന്നു. ഇനിയുള്ള മൂന്നു പാദത്തിലും 4,000 കോടി മാത്രമാണ് വായ്പാ പരിധി. മുൻവർഷങ്ങളിൽ ട്രഷറികൾ വഴി അധികമായി വായ്പ എടുത്തത് ചൂണ്ടിക്കാട്ടിയാണ് കുറവു വരുത്തിയത്. പ്രളയ പുനർനിർമ്മാണത്തിനുള്ള വിദേശ വായ്പകളെ പതിവു മാനദണ്ഡങ്ങളിൽ നിന്ന് ഒഴിവാക്കണം. ലോകബാങ്കുമായി കേരളം കരാർ ഒപ്പുവച്ചിട്ടുണ്ട്. മാനദണ്ഡങ്ങൾ മാറ്റിയില്ലെങ്കിൽ ഇതുകൊണ്ട് പ്രയോജനം ലഭിക്കില്ല.

കൂടുതൽ നിക്ഷേപം ആകർഷിക്കുന്ന നിർദ്ദേശങ്ങൾ ബഡ്‌ജറ്റിൽ വേ

ണമെന്നും മന്ത്രി തോമസ് ഐസക് ചൂണ്ടിക്കാട്ടി.