ന്യൂഡൽഹി: കാർഷിക വായ്പകൾ എഴുതിത്തള്ളണമെന്നും പ്രളയബാധിത മേഖലകൾക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് എം.പിമാർ പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ ധർണ നടത്തി. കാർഷിക വായ്പാ തിരിച്ചടവിനുള്ള മോറട്ടോറിയം സംബന്ധിച്ച് സംസ്ഥാന സർക്കാരിനു സംഭവിച്ച പിഴവാണ് കർഷകർക്ക് വിനയായതെന്ന് ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് പറഞ്ഞു. മോറട്ടോറിയം സംബന്ധിച്ച ഉത്തരവിറങ്ങിയെങ്കിലും സംസ്ഥാന സർക്കാർ പ്രഖ്യാപനം നടത്തിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തേ അറിഞ്ഞിരുന്നെങ്കിൽ ധർണയിൽ പങ്കെടുക്കുമായിരുന്നെന്ന് ആലപ്പുഴയിലെ ഇടത് എം.പി എ.എം ആരിഫ് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.