abdullakuttybjp

ന്യൂഡൽഹി: കോൺഗ്രസ് പുറത്താക്കിയ എ.പി. അബ്ദുള്ളക്കുട്ടി ബി.ജെ.പിയിൽ അംഗത്വമെടുത്തു. ഇന്നലെ പാർലമെന്റിലെ ബി.ജെ.പി ഒാഫീസിൽ നടന്ന ചടങ്ങിൽ ദേശീയ വർക്കിംഗ് പ്രസിഡന്റ് ജെ.പി. നദ്ദയിൽ നിന്നാണ് അദ്ദേഹം അംഗത്വമെടുത്തത്. കേന്ദ്ര മന്ത്രിയും രാജ്യസഭാംഗവുമായ വി.മുരളീധരൻ, മലയാളിയും രാജ്യസഭാ അംഗവുമായ രാജീവ് ചന്ദ്രശേഖർ, ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ബി.ജെ.പിയിൽ ചേർന്നതോടെ താൻ ദേശീയ മുസ്ളീമായെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. ബി.ജെ.പി ശക്തമായ ജനാധിപത്യ സംഘടനയായി മാറിക്കഴിഞ്ഞു. ന്യൂനപക്ഷങ്ങളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ പ്രവർത്തിക്കും. നരേന്ദ്രമോദിക്ക് കീഴിൽ രാജ്യം ഭദ്രമാണെന്നും അദ്ദേഹം പറഞ്ഞു.

മോദിയുടെ ലോക്‌സഭാ തിരഞ്ഞടുപ്പ് ജയത്തെ പ്രകീർത്തിച്ചതിന്റെ പേരിലാണ് കോൺഗ്രസ് അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയത്.