ന്യൂഡൽഹി: രാജ്യത്ത് കൂടുതൽ പാസ്‌പോർട്ട് അപേക്ഷകൾ ലഭിക്കുന്നത് കേരളത്തിൽ നിന്നാണെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ലോക്‌സഭയിൽ അടൂർ പ്രകാശിന് രേഖാമൂലം മറുപടി നൽകി. അതേസമയം കേരളത്തിൽ പുതിയ പാസ്‌പോർട്ട് സേവാകേന്ദ്രങ്ങൾ തുടങ്ങാൻ നിർദ്ദേശം ലഭിച്ചിട്ടില്ലെന്നും അനുവദിച്ച 19 കേന്ദ്രങ്ങളും പ്രവർത്തനം തുടങ്ങിയെന്നും മന്ത്രി അറിയിച്ചു.
മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്കു കീഴിൽ റബ്ബർ അധിഷ്ഠിത യൂണിറ്റുകൾക്കായി വ്യവസായ പാർക്കുകൾ അനുവദിക്കുന്നത് പരിഗണനയിലില്ലെന്ന് വാണിജ്യമന്ത്രി പീയൂഷ് ഗോയൽ അറിയിച്ചു.