ന്യൂഡൽഹി: വ്യാവസായിക മലിനീകരണത്തിൽ ജീവിതം പൊറുതിമുട്ടിയ കൊച്ചി വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡ് നിവാസികളെ മാറ്റിപ്പാർപ്പിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ചാലക്കുടി എംപി ബെന്നി ബെഹ്‌നാൻ കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാന് നിവേദനം നൽകി.
കൊച്ചി റിഫൈനറിയുടെ എൽ. പി. ജി ബോട്ട്‌ലിംഗ് പ്ലാന്റും ഐ. ആർ.ഇ. പി, പ്രോഡെയർ കമ്പനികളും സൃഷ്‌ടിക്കുന്ന വായു, ജലം, ശബ്ദ മലിനീകരണം മൂലമുള്ള ബുദ്ധിമുട്ടുകൾ വിവരിച്ച് കുഴിക്കാട് റസിഡന്റ്സ് അസോസിയേഷൻ നൽകിയ നിവേദനമാണ് എംപി കൈമാറിയത്. പ്രദേശത്ത് ബഫർ സോൺ, ഗ്രീൻ ബെൽറ്റ് തുടങ്ങിയവയ്ക്കും ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെടുന്നു.