കൊച്ചി: മഴക്കാലമെത്തിയതോടെ നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ റോഡ് മുറിച്ച് കടക്കാൻ പെടാപ്പാട്. സീബ്ര ലൈനിൽ പോലുംചീറിപ്പായുന്ന വാഹനങ്ങൾക്കു മുന്നിലൂടെ സർക്കസ് പോലെ ജീവൻ കൈയിൽപിടിച്ചു ചാടിയും ഓടിയുമാണു റോഡ് മുറിച്ചു കടക്കുന്നത്.ബൈപാസിൽ പലയിടത്തുംറോഡ് മുറിച്ച് കടക്കാൻ ഗോവണി പാലമുണ്ടെങ്കിലും നഗരറോഡുകളിൽ അതില്ല.ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിൽ പോലും കാൽനടക്കാരെ സഹായിക്കാൻ പൊലീസുമില്ല..
കാൽനടയാത്രക്കാർക്ക് പ്രാധാന്യം നൽകി കൊണ്ടാണ് സീബ്രാ ക്രോസിംഗുകൾ റോഡിൽ പ്രത്യക്ഷപ്പെട്ടത്. ചീറിപായുന്ന വാഹനങ്ങൾക്ക് ഇടയിലൂടെയുള്ള കാൽനടയാത്രക്കാരന്റെ സഞ്ചാര സ്വാതന്ത്ര്യമാണ് റോഡിൽ ഇടവിട്ടുള്ള വെള്ള വരകൾ സൂചിപ്പിക്കുന്നത്.1949 ൽ ഇംഗ്ലണ്ടിലാണ് ലോകം കണ്ട ആദ്യ സീബ്രാ ലൈൻ ഒരുങ്ങിയത്.
എന്നാൽ ഇത് ത്രിമാനക്രോസിംഗിന്റെ കാലമാണ്. ഡൽഹിയിലും മറ്റും ഇത് നടപ്പിലായിട്ട് നാളുകൾ ഏറെയായെങ്കിലും ഇവിടെഎത്തിയിട്ടില്ല.
ത്രിമാനസീബ്രാ ക്രോസിംഗ്
റോഡിൽപൊടുന്നനെ ഉയർന്ന് നിൽക്കുന്ന സീബ്രാ ക്രോസിംഗ് കണ്ടാൽഡ്രൈവർമാർ താനെ വണ്ടി നിർത്തി പോകും.ഡൽഹി മുൻസിപ്പൽ കൗൺസിലാണ് ത്രിമാന സീബ്രാ ക്രോസിംഗിനെ ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത്. പുതിയ മോട്ടോർ വാഹന നിയമത്തിൽ ഇതിന് പ്രധാന സ്ഥാനം നൽകിയിട്ടുണ്ട്..
അപകടക്കെണി ഇവിടെ
ഇടപ്പള്ളി , കലൂർ, കച്ചേരിപ്പടി, പള്ളിമുക്ക് , ഹൈക്കോടതി, പാലാരിവട്ടം